Monday, November 16, 2009

മന്ദാരം നിയമാവലി

മന്ദാരം നിയമാവലി


I.-പൊതുവായ നിയമങ്ങള്‍
-----------------
1. മന്ദാരം ഏതെങ്കിലും പ്രസ്ഥാനവുമായോ, സംഘടനയുമായോ യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു സ്വതന്ത്ര ചര്‍ച്ചാവേദി മാത്രമാണ്‌.


2. വിമര്‍ശനങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിച്ചു കൊണ്ടു വേണം രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കേണ്ടത്‌. ഏതെങ്കിലും ഒരു മോഡറേറ്ററോ അംഗമോ, അംഗങ്ങളോ പ്രസ്തുത അഭിപ്രായത്തെ വിമര്‍ശിക്കുകയോ അനുകൂലിക്കുകകയോ ചെയ്തു എന്നു കരുതി ആയത്‌ മന്ദാരത്തിന്റെ പൊതുവായ അഭിപ്രായമായി കരുതാതിരിക്കുക.


2. മന്ദാരം എന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ എണ്ണത്തെക്കാള്‍ ഗുണത്തില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.


II.പുതിയ പോസ്റ്റുകള്‍, കമന്റുകള്‍
----------------------

3. പോസ്റ്റിങ്ങുകള്‍ നല്‍കുന്നവര്‍ അത് അംഗീകരിക്കപ്പെടുന്നതിനുള്ള നിലവാരവും മറ്റുള്ള പോസ്റ്റിങ്ങുകളുമായുള്ള വ്യതിരിക്തതയും ഉറപ്പുവരുത്തി മാത്രം പോസ്റ്റ്‌ ചെയ്യണം.

4. സമാനമായ മറ്റുള്ള പോസ്റ്റിങ്ങുകള്‍ ഇല്ല എന്നുറപ്പ്‌ വരുത്തിയിട്ട്‌ മാത്രം പുതിയ പോസ്റ്റുകള്‍ തുടങ്ങുക.

മന്ദാരത്തിലെ പുതിയ വിഷയങ്ങളുടെ ത്രെഡ് പോസ്റ്റിംഗുകള്‍ മന്ദാരം പുതിയ ടോപിക് എന്നെ ത്രെഡില്‍ അനുമതി ചോദിച്ച് ഏതെങ്കിലും ഒരു മോഡറേറ്റര്‍ അനുമതി നല്‍കിയതിനു ശേഷം മാത്രം തുടങ്ങുക. അങ്ങനെ തുടങ്ങാത്ത ടോപിക്കുകള്‍ എപ്പോള്‍ വേണമെങ്കിലും ഏതു മോഡറേറ്റര്‍ക്കും മുന്നറിയിപ്പില്ലാതെ ഒഴിവാക്കാവുന്നതും ആ വിവരം മോഡറേറ്റര്‍ ത്രെഡില്‍ രേഖപ്പെടുത്തേണ്ടതുമാണ്.


5. പോസ്റ്റുകളുടെ ഉദ്ദേശ്യവും, ലക്ഷ്യവും ആദ്യത്തെ പോസ്റ്റില്‍ത്തന്നെ വ്യക്തമാക്കേണ്ടതാണ്.

6. വിഭാഗീയ ചിന്തകള്‍ക്കിടനല്‍കുന്ന പ്രചരണങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. എന്നാല്‍ ദേശീയവികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനു യാതൊരു വിലക്കുമുണ്ടായിരിക്കുന്നതല്ല. ദേശീയത എന്നത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ലേബലില്‍ അവതരിപ്പിക്കുന്നത് മന്ദാ‍രം പ്രോത്സാഹിപ്പിക്കുന്നില്ല.

7. വിഭാഗീയമോ, ദേശദ്രോഹപരമൊ, വര്‍ഗ്ഗീയമോ ആയ പോസ്റ്റുകള്‍, അത് എന്തു രൂപത്തിലും ആകട്ടെ, മന്ദാരത്തില്‍ അനുവദിക്കുന്നതല്ല.

8. ഏതെങ്കിലും തരത്തില്‍ ഒരാളെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ള കമന്റുകള്‍/പോസ്റ്റുകള്‍ ഒഴിവാക്കുക.



III.പുതിയ പോളുകള്‍
-------------

9. നിലവിലുള്ള പോളുകളുടെ ലിസ്റ്റില്‍ ഇല്ല എന്ന് ഉറപ്പ് വരുത്തി മാത്രം പുതിയ പോളുകള്‍ നല്‍കുക
10. ഒരുപാടു നീണ്ട ലിസ്റ്റ്‌ ഉള്ള പോളുകള്‍ ഒഴിവാക്കുക.
11. സമയ പരിധി പതിനഞ്ചു ദിവസത്തില്‍ ഒതുക്കി നിര്‍ത്തുക. 4. പോളുകളുടെ ഉദ്ദേശ്യവും, ലക്ഷ്യവും വ്യക്തമായിരിക്കണം.
12. തീരെ നിലവാരമില്ലാത്തതും, ആര്‍ക്കും യാതൊരു ഉപകാരമില്ലാത്തതുമായ പോളുകള്‍ ഒഴിവാക്കുക. ഉദാഹരണത്തിന് - “നിങ്ങള്‍ക്ക് ചായയൊ കാപ്പിയോ കൂടുതല്‍ ഇഷ്ടം...?”


IV.പോസ്റ്റുകള്‍ നീക്കം ചെയ്യല്‍
------------------
13. മന്ദാരം കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്തുവനാവാത്ത പോസ്റ്റിങ്ങുകള്‍ക്ക്‌ മറുപടിയായി, ഈ പോസ്റ്റിംഗ്‌ ആവശ്യമോ എന്ന ചോദ്യം കുറഞ്ഞ പക്ഷം മൂന്നു മോഡറേറ്റര്‍മാരെങ്കിലും ഉന്നയിച്ചതിനു ശേഷം മാത്രമേ പ്രസ്തുത പോസ്റ്റ് നീക്കംചെയ്യാന്‍ തീരുമാനിക്കൂ.


14. ഒഴിവാക്കുവാനുള്ള തീരുമാനം പോസ്റ്റ്‌ ചെയ്ത ആളെ അറിയിക്കുകയും അതിനു ശേഷം അയാള്‍ പോസ്റ്റിംഗ്‌ സ്വയം ഒഴിവാക്കി നല്‍കുന്നില്ലെങ്കില്‍ മാത്രം മോഡറേറ്റര്‍മാര്‍ക്ക്‌ അതു ഒഴിവാക്കവുന്നതാണ്‌.


15. ഏതെങ്കിലും പോസ്റ്റിങ്ങ്‌ ഒരു തരത്തിലും ഒരു നിമിഷം പോലും മന്ദാരത്തില്‍ നിലനിര്‍ത്തുവാന്‍ വയ്യ എന്ന് തോന്നുന്നുണ്ടെങ്കില്‍ അതു ഒഴിവാക്കുന്നതിനു ഇപ്രകാരം അനുവാദം കാത്ത്‌ നില്‍ക്കേണ്ടതില്ല. ഏതു മോഡറേറ്റര്‍ ആണ്‌ ആ പോസ്റ്റിംഗ്‌ ഒഴിവാക്കിയത്‌ എന്നും അതിനു കാരണം എന്തെന്നും മോഡറേറ്റഴ്‌സ്‌ ടോപിക്കില്‍ വ്യക്തമാക്കേണ്ടതാണ്.


16. ഈ നിയമങ്ങള്‍ പോസ്റ്റിങ്ങുകള്‍ക്കും കമന്റുകള്‍ക്കും ഒരുപോലെ ബാധകമാണ്.6. എതെങ്കിലും പോസ്റ്റിംഗോ കമന്റുകളൊ അനാവശ്യമായോ, അറിവു നല്‍കാതെയോ ഒഴിവാക്കുവാന്‍ പാടുള്ളതല്ല. ആരാണ്‌ ഒഴിവാക്കുന്നത്‌ എന്ന് അറിവില്ലാതെ വരുന്ന അവസ്ഥ ഉണ്ടാകുന്നത്‌ ഒഴിവാക്കേണ്ടതാണ്‌.

18. വ്യക്തിപരമായ ആക്ഷേപങ്ങളോ വിഷമിപ്പിക്കലുകളൊ ഉണ്ടാകുന്നപക്ഷം ആ പോസ്റ്റിംഗ്‌ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാന്‍, തല്‍പരകക്ഷിക്ക്‌ അവകാശമുണ്ടായിരിക്കും.

19. പോസ്റ്റ്ചെയ്ത് രണ്ടാഴ്ചയ്ക്കകം പത്തോ അതില്‍ അധികമോ കമന്റുകള്‍ ലഭിക്കുന്നില്ല എങ്കില്‍ ആ പോസ്റ്റിംഗ്‌ നീക്കം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്‌. ഈ ആവശ്യം മോഡറേറ്റേഴ്സ്‌ ടോപ്പിക്കില്‍ ഏതെങ്കിലും മോഡറേറ്റര്‍ ഉന്നയിക്കേണ്ടതും, രണ്ടു മോഡറേറ്റര്‍മരെങ്കിലും അതിനെ പിന്തുണയ്ക്കേണ്ടതുമാണ്‌.


20. എന്നാല്‍ ഏതെങ്കിലും പ്രധാനപ്പെട്ട പോസ്റ്റിങ്ങിന്‌ മറുപടികള്‍ കുറഞ്ഞു എന്ന കാരണത്താല്‍ ഒഴിവാക്കുവാന്‍ പാടുള്ളതല്ല.ഇപ്രകാരമുള്ള പോസ്റ്റിങ്ങുകളുടെ ഒഴിവാക്കല്‍ മൂന്ന് മോഡറേറ്റര്‍മാരുടെ പിന്തുണ ലഭിക്കുന്ന പക്ഷം വീണ്ടും ഒരു മാസക്കാലയളവിലേക്ക്‌ തുടര്‍ന്ന് നല്‍കാവുന്നതും അതിനു ശേഷം മേല്‍പറഞ്ഞ പ്രകാരം ഒഴിവാക്കല്‍ നടപടികള്‍ യാതൊരു കാരണവശാലും റദ്ദാക്കുവാന്‍ പാടില്ലാത്തതാണ്‌..



21. ഏതെങ്കിലും പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഒരു സംഗതി പുതിയതായി ആരെങ്കിലും പോസ്റ്റ്‌ ചെയ്തതായി കാണുന്ന പക്ഷം ആ പോസ്റ്റിംഗ്‌ നേരത്തെയുള്ള ത്രെഡില്‍ നല്‍കുവാന്‍ ഏതെങ്കിലും മോഡറേറ്റര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാവുന്നതും അങ്ങനെ സംഭവിക്കുന്നില്ലായെങ്കില്‍ ടി സംഗതി കോപ്പി ചെയ്ത്‌ പോസ്റ്റ്‌ ചെയ്ത ആളിന്റെ പേര്‌ അടിയില്‍ നല്‍കിക്കൊണ്ട്‌ മോഡറേറ്റര്‍ യോജ്യമായ ത്രെഡില്‍ നല്‍കാവുന്നതാണ്‌.


V.അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യല്‍
------------------------

22. സുമനസ്സുകളുടെ ഒരു കൂട്ടായ്മയാണ് മന്ദാരം. ഏതെങ്കിലും അംഗത്തെ നീക്കം ചെയ്യുന്നത് മന്ദാരം പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ അംഗങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം എന്നാണ് മന്ദാരം ആഗ്രഹിക്കുന്നത്.



23. എന്നാല്‍, തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ഭൂരിപക്ഷം മോഡറേറ്റര്‍മാര്‍ ഈ ആവശ്യം ഉന്നയിക്കണം. പ്രസ്തുത അംഗം മന്ദാരം കമ്യൂണിറ്റിയില്‍ തുടരു

23. എന്നാല്‍, തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഒരംഗത്തെ നീക്കം ചെയ്യണമെങ്കില്‍ ഭൂരിപക്ഷം മോഡറേറ്റര്‍മാര്‍ ഈ ആവശ്യം ഉന്നയിക്കണം. പ്രസ്തുത അംഗം മന്ദാരം കമ്യൂണിറ്റിയില്‍ തുടരുന്നത് കമ്യൂണിറ്റിയുടെ കെട്ടുറപ്പിനെ ബാധിക്കും എന്ന് കമ്യൂണിറ്റി ഓണര്‍ക്ക ബോധ്യപ്പെട്ടാല്‍ മാത്രം പ്രസ്തുത അംഗത്തെ നീക്കം ചെയ്യാവുന്നതാണ്.


24. മതപരതയോ ,മറ്റ് ആക്ഷേപമെന്ന് തോന്നിപ്പിക്കുന്ന വരികളോ ഉണ്ടാകുന്ന പക്ഷം ചര്‍ച്ചകള്‍ തുടരുന്ന കാര്യത്തില്‍ മോഡറേറ്റര്‍മാര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. അങ്ങനെ കൂട്ടായി നടപ്പാക്കുന്ന തീരുമാനത്തെ സംബന്ധിച്ച് ചര്‍ച്ച മന്ദാരത്തിനുള്ളില്‍ അനുവദിക്കുന്നതല്ല.

25. ഈ നിയമാവലി സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന കാലത്തോളം മന്ദാരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഇനി നിയമാവലിപ്രകാരം ചോദ്യം ചെയ്യുവാന്‍ പാടുള്ളതല്ല.

26. നിയമാവലിക്കുള്ളില്‍ നിന്ന് നീതി ലഭിച്ചില്ല എന്നു തോന്നുന്നവര്‍ക്ക് മന്ദാരത്തിന്റെ ചീഫ് മോഡറേറ്റര്‍ ആയ വിക്രമന്‍, മുംബൈ മുന്‍പാകെ പരാതിപ്പെടാവുന്നതും അദ്ദേഹത്തിന്റെ തീരുമാനം മന്ദാരം മോഡറേറ്റര്‍ ഗ്രൂപ്പ് പരിഗണിച്ച നടപ്പാക്കുന്നതുമായിരിക്കും.

27. മന്ദാരം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടുള്ള ആളുകള്‍ക്ക് മന്ദാരം പ്രവര്‍ത്തനങ്ങളെയോ ബൈലോയെയോ പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ മന്ദാരം മോഡറേറ്റര്‍ ത്രെഡ് ഉപയോഗിക്കാവുന്നതാണ്.

28. നിയമാവലിയില്‍ ഭേദഗതികള്‍ വരുത്തുവാനുള്ള അധികാരം ചാരിറ്റബിള്‍ ട്രസ്റ്റിനു ഉള്ളതാണ്.

29. മന്ദാരം നയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന ത്രെഡില്‍ മാത്രമെ നല്‍കുവാന്‍ പാടുള്ളൂ.

No comments:

Post a Comment